Type Here to Get Search Results !

Bottom Ad

പള്ളി ഇമാമിന്റെ കൊല: ജില്ലക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം. എ. അബ്ദുൽ റഹ് മാൻ


കാസർകോട് (www.evisionnews.in): സമാധാനം നിലനില്‍ക്കുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച് കൊണ്ട് കാസര്‍കോട് പഴയ ചൂരി മുഹിയുദ്ദീന്‍ ജുമുഅത്ത് പള്ളി മുഅദ്ദിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ജില്ലക്ക് പുറത്തുള്ള പ്രത്യേക പോലീസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കാസര്‍കോടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന സാമുദായിക കൊലപാതങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ ഉതകുന്ന അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രമാദമായ കൊലപാതക കേസുകളില്‍ പോലും പ്രതികളെ വെറുതെ വിടുന്ന അവസ്ഥയാണ് കാസര്‍കോടുണ്ടായിട്ടുള്ളത്. നാടിന്റെ ശാന്തി ഇല്ലാതാക്കാന്‍ വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി.ക്ക് സ്വാധീനമുള്ള മധൂര്‍ പഞ്ചായത്തിലെ ബട്ടംപ്പാറയിലെ ഇര്‍ഷാദ്, മീപ്പുഗിരിയിലെ സാബിത്, ഇപ്പോള്‍ പഴയ ചൂരി ജുമുഅത്ത് പള്ളി മുഅദ്ദിന്‍ റിയാസ് മൗലവി എന്നിവരെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നരഭോജികള്‍ യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യമനസാക്ഷിയെ (www.evisionnews.in)മരവിപ്പിക്കുന്ന തരത്തില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. മുഴുവന്‍ കൊലപാതകങ്ങളും പ്രത്യേക പരിശിലനം നേടിയ കൊലയാളികളാണ് നടത്തിയിട്ടുള്ളതെന്ന് മുറിവുകള്‍ പരിശോധിച്ചാല്‍ മനസിലാകും.
വിവിധ കൊലപാത കേസുകളില്‍ പിടികൂടുന്ന നിത്യജീവിതത്തിന് വകയില്ലാത്ത പ്രതികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പ്രഗത്ഭരായ വക്കീലുമാരും ബി.ജെ.പി ദേശീയ നേതാക്കളായ അഡ്വക്കേറ്റുമാരുമാണ് കേസ് വാദിക്കാനെത്തുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ശക്തിയെ കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടുക്കുന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ ഇരട്ടനീതിയാണ് പലപ്പോഴും പോലീസ് നടപ്പാക്കുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് കൊണ്ടാണ് പള്ളിക്കകത്ത് കയറി (www.evisionnews.in)പുരോഹിതമാരെ പ്പോലും യാതൊരു ഭയവുമില്ലാതെ കഴുത്തറുത്ത് കൊല്ലാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് ധൈര്യം ഉണ്ടാക്കുന്നത്. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കാവി പുതച്ച ചെങ്കൊടി വീരന്മാരാണ് നിയന്ത്രിക്കുന്നത്. നിരപരാധികളെ അന്യായമായി കസ്റ്റഡിയിലെടുത്ത് മൂന്നാം മുറയക്ക് വിധേയമാക്കുന്ന പോലീസ് കൊലപാതക- ഗുണ്ടാ മാഫിയ- മയക്ക് മരുന്ന് വിതരണ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജില്ലക്ക് പുറത്തുള്ള ഉന്നത പോലീസ് സംഘത്തിന് മാത്രമേ റിയാസ് മൗലവി വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടി കൂടാന്‍ സാധിക്കുകയുള്ളൂവെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad