Type Here to Get Search Results !

Bottom Ad

ചില പോലീസ് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നത് സംഘ് പരിവാറിന്റെ അജണ്ട. അഷ്റഫ് എടനീർ

കാസർകോട്:(www.evisionnews.in) ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകനും, പള്ളി മുഅദ്ദീനുമായ റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നാലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാസർകോടും പരിസര പ്രദേശങ്ങളിലും കാട്ടി കൂട്ടിയത് സംഘ് പരിവാറിന്റെ അജണ്ടകളാണെന്ന്  മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ പറഞ്ഞു.
കാസർകോട് നഗരത്തിൽ കൊടും ക്രിമിനലുകളും, തീവ്രവാദ സംഘങ്ങളും പ്രകടനം നടത്തിയപ്പോൾ അകമ്പടി പോയ പോലീസ്, സഹപ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിന് വേണ്ടി ഒത്ത് കൂടിയ മുസ്ലിം പണ്ഡിതന്മാരെ ക്രൂരമായി തല്ലിയോടിക്കുകയും, അവരുടെ വാഹനങ്ങൾ തച്ച് തകർക്കുകയുമാണ് ചെയ്തത്.
എരിയാലിലും, പരിസര പ്രദേശങ്ങളിലും ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും അടിച്ച് തകർത്തത്. അണങ്കൂറിൽ പോലീസിന്റെ നരനായാട്ടിന് വിധേയനായ ഒരു യുവാവ് ഗുരുതര പരിക്കുകളോടെ മംഗലാപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിനൊക്കെ നേതൃത്വം കൊടുത്ത പോലീസ്  ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം.
'കൊലപാതകങ്ങളും, അക്രമണങ്ങളും ഞങ്ങൾ നടത്തിയിട്ടുണ്ട് 'എന്ന് മംഗലാപുരത്ത് വെച്ച് പരസ്യമായി പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാൻ പോലും ധൈര്യം കാണിക്കാത്ത സർക്കാരും, പോലീസും ആർ.എസ്.എസിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്.
കാസർകോട് നടന്ന ഒരു പരിപാടിയിൽ കർണ്ണാടകയിൽ നിന്നുള്ള ഒരു ജന പ്രതിനിധി വർഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയതിനെ കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറാകണം.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീറിന്റെ വാഹനം തകർത്ത് ചളിയങ്കോട് വെച്ച്  അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടാൻ പോലീസ് തയ്യാറാകണം.
റിയാസ് മൗലവിയുടെ മയ്യത്ത് അദ്ദേഹം പത്ത് വർഷത്തോളം ജോലി ചെയ്ത ചൂരി ജുമാമസ്ജിദിൽ കൊണ്ട് വരുന്നതിന് വേണ്ടി  കുടുംബാംഗങ്ങൾക്കും, ജമാഅത്ത് ഭാരവാഹികൾക്കും വിട്ട് കൊടുക്കാത്ത നടപടി കടുത്ത ക്രൂരതയും, അവഹേളനവുമാണ്. ഇത് സർക്കാരിന്റെ തീരുമാനമായിരുന്നോ എന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
റിയാസ് മൗലവിയുടെ ഘാതകരെ പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുന്നതിന് പകരം ഒരു വിഭാഗത്തെ ദ്രോഹിക്കാനാണ് പോലീസ് ശ്രമിക്കുന്നത് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല, നിരന്തരമായി അക്രമങ്ങളും, കൊലപാത കങ്ങളുമുണ്ടാകുമ്പോൾ സംയമനം പാലിക്കുന്നത് ദൗർഭല്യമായി ആരും കാണതരെന്നും, റിയാസ് മൗലവിയുടെ ഘാതകരെ ഉടൻ പിടികൂടണമെന്നും അഷ്റഫ് എടനീർ ആവശ്യപ്പെട്ടു.
key words;rss-agenda-police-asharaf-edaneer
Tags

Post a Comment

0 Comments

Top Post Ad

Below Post Ad