Type Here to Get Search Results !

Bottom Ad

പള്ളി മുഅദ്ദിന്റെ കൊല: മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ചെര്‍ക്കള (www.evisionnews.in): ചൂരിയില്‍ അര്‍ധരാത്രി പള്ളിയില്‍ കയറി പള്ളി മുഅദ്ദിനും മദ്രസ അധ്യാപകനുമായ ഫൈസല്‍ മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബി.കെ അബ്ദുസമദ്, പി.ഡി.എ റഹ്മാന്‍, നാസര്‍ ചായിന്റടി, എം.സി.എ ഫൈസല്‍, ഹാരിസ് തായല്‍, സലീം ചെര്‍ക്കള നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad