Type Here to Get Search Results !

Bottom Ad

എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലീസ് നയം അവസാനിപ്പിക്കണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

കാസര്‍കോട് (www.evisionnews.in): ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു. 

സഹപ്രവര്‍ത്തകന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ടൗണില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രകടനം ആരംഭിക്കുന്നതിന് വേണ്ടി വിവിധയിടങ്ങളില്‍ നിന്നെത്തിയ അധ്യാപകരെയും പൊതുജനങ്ങളെയും പുലിക്കുന്നില്‍ വെച്ച് പോലീസ് അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങള്‍ തച്ചുതകര്‍ക്കുകയുമാണ് ചെയ്തത്. തികച്ചും സമാധാന പരമായി പ്രതിഷേധം നടത്താനാണ് നേതാക്കള്‍ ആഹ്വാനം ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശ സ്വാതന്ത്രത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം തികച്ചും ഒഴിവാക്കി ജനങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് നിര്‍ഭയരായി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ജെഡിയാര്‍ ഫൈസി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad