Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാവിന്റെ വാഹനം തകര്‍ത്ത പ്രതികളെ പിടികൂടണം: യൂത്ത് ലീഗ്

ഉദുമ (www.evisionnews.in): റിയാസ് മൗലവി കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ഹര്‍ത്താലിന്റ മറവില്‍ പോലീസിനെ നിഷ്‌ക്രിയമാക്കി കൊണ്ട് സംഘ്പരിവാറിന്റെ അക്രമത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കാണാന്‍ പോവുകയായിരുന്ന യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രറി ടി.ഡി കബീറിന്റെ കാര്‍ ചളിയങ്കോട് വെച്ച് തടഞ്ഞ് ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആവശ്യപ്പെട്ടു.

ചളിയങ്കോട് വെച്ച് ഒരു സംഘം വടി, കല്ല് എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത് വാഹനത്തിലുണ്ടായിരുന്ന നേതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ കാസര്‍കോടിനെ കലാപഭൂമിയാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് പള്ളി ഇമാമിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ ഭരണകൂടം തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad