Type Here to Get Search Results !

Bottom Ad

ചൂരിയിൽ പള്ളി മുഅദിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി

കാസർകോട് (www.evisionnews.in): കാസർകോട് നഗരത്തിനടുത്ത് ചൂരിയിൽ പള്ളി മുഅദിൻ അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ചു. പഴയ ചൂരി പള്ളിയിലെ ജീവനക്കാരനായ കുടക് സ്വദേശി റിയാസ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ പള്ളി ഇമാമിന്റെ മുറിയുടെ വാതിൽ മുട്ടുകയും പരിചയമില്ലാത്തവരെ കണ്ടതിനാൽ വാതിൽ തുറന്നില്ല. പിന്നീട് റിയാസിന്റെ മുറിയിലെത്തുകയും ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വൻ പോലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad