Type Here to Get Search Results !

Bottom Ad

മൊഗര്‍ മദ്റസാ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും വ്യാഴാഴ്ച്ച

കാസർകോട്:(www.evisionnews.in) മൊഗര്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം മദ്രസയുടെ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും സ്വലാത്ത് മജ്ലിസിന്റെ വാർഷികവും നാളെ (വ്യാഴാഴ്ച്ച) കൃത്യം 4 മണിക്ക് മൊഗറിൽ വെച്ച് നടക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പുതിക്കിപ്പണിത മദ്റസയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. മൊഗർ മഹല്ലിന്റെ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരെ ബൈഅത്ത് ചെയ്യും. ജിഫ്രി തങ്ങളെ ആദൂർ പടിയത്തടുക്ക ജുമാ മസ്ജിദ് മുൻവശത്ത് നിന്നും നയന മനോഹരമായ  ആയിരക്കണക്കിന് വാഹനത്തിന്റെ അകമ്പടിയോടെ ആനയിച്ച് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ടി.വി ഉമ്പു തങ്ങള്‍ ആദൂർ പ്രാർത്ഥന നിർവ്വഹിക്കും.സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അദ്യക്ഷനാകും. കാസര്‍കോട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറിയും എം.ഐ സി. കാര്യദർശിയുമായ ശൈഖുനാ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി, അഷ്‌റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും. മൊഗർ മഹല്ല് വെൽഫയർ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനമായ ബൈത്തുന്നുരിന്റെ താക്കോ ൽ ദാന ചടങ്ങ് സയ്യിദ് ജിഫ്രി തങ്ങൾ നിർവ്വഹിക്കും. മൊഗർ ഖിദ്ദ്മത്തുൽ ഇസ്ലാം കമ്മിറ്റി റൈഞ്ച് തലത്തിൽ സംഘടിപ്പിച്ച കുരുന്ന് ക്വിസ്സ് വിജയികൾക്കുള്ള സമ്മാനം ശൈഖുനാ യു.എം ഉസ്താദ് നൽകും. ഹാശിം ദാരിമി ഊ ജംപാടി, അഡൂർ മുദരിസും പള്ളങ്കോട് റൈഞ്ച് പ്രസിഡന്റുമായ മുഹമ്മദ് ദാരിമി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ .മുസ്ഥഫ ഹാജി, കെ.എച്ച് ശാഫി ഹാജി, സി. എച്ച് അശ്റഫ് ഹാജി സ്ഥലം ഖത്തീബ് അലി ഖാദിരി, മുഹമ്മദ് കുഞ്ഞി മുസല്യാർ മണിയൂർ, കെ.എച്ച് എസെ നാർ ഹാജി എ.ബി ബഷീർഎന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ മൊഗർ ജമാഅത്ത് ജനറൽ സെക്രട്ടറി മഷ്ഹുദ് സാഹിബ് മൊഗര്‍, മൊഗർ ഖിദ്മത്തുൽ ഇസ്ലാം ജനറൽ സെക്രട്ടറി സിദ്ദീഖ് ഹുദവി മണിയൂര്‍, ഹമീദ് പള്ളങ്കോട്, മൊഗർ യൂത്ത് ലീഗ് സെക്രട്ടറി സ്വാദിഖ് മൊഗർ എന്നിവർ സംബന്ധിച്ചു.



keywords-moger-madrasa-building-inaugation

Post a Comment

0 Comments

Top Post Ad

Below Post Ad