Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.in): പഴയ ചൂരി ജുമാ മസ്ജിദിലെ മുഅദ്ദിന്‍ റിയാസ് മൗലവിയെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളുടെയും മുനിസിപ്പല്‍, പഞ്ചായത്ത് പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടാനിടയായത്. ഇതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണമെന്നും യോഗം വിലയിരുത്തി.

ആരാധനാലയങ്ങളെല്ലാം സമാധാന കേന്ദ്രങ്ങളാണ്. പള്ളിയില്‍ കയറി നടത്തിയ മനുഷ്യക്കുരുതി ജന മന:സാക്ഷിയെ ഞെട്ടിച്ചുവെന്നും കൊലപാതകത്തിന്റെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്ടി, എം. ഇഖ്ബാല്‍, അബ്ബാസ് ബീഗം, മുനീര്‍ ഹാജി, ബദ്‌റുദ്ദീന്‍ താഷിം, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, കെ.ബി കുഞ്ഞാമ്മു, എം. അബൂബക്കര്‍, റഷീദ് ബെളിഞ്ചം, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി.ഡി.എ റഹ്മാന്‍, കെ. അസീസ്, കെ. ഇബ്രാഹിം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad