Type Here to Get Search Results !

Bottom Ad

മുണ്ട്യത്തടുക്ക സ്വദേശി മസ്‌ക്കറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ


ബദിയഡുക്ക:(www.evisionnews.in)മുണ്ട്യത്തടുക്ക സ്വദേശി മസ്‌ക്കറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.മുണ്ട്യത്തടുക്ക, മുഗു, കിന്നി മജലിലെ ബട്ടുഷെട്ടി-നളിനാക്ഷി ദമ്പതികളുടെ മകന്‍ കിഷന്‍ ഷെട്ടി (24)യാണ്‌ മരിച്ചത്‌. രണ്ട്‌ ദിവസം മുമ്പാണ്‌ ഇയാളെ താമസ സ്ഥലത്ത്‌ നിന്നും അന്‍പത്‌ മീറ്റര്‍ മാറിയുള്ള വിജനമായ സ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുതുതുതായി നിര്‍മ്മിച്ച ഗൃഹത്തിന്റെ പ്രവേശനത്തിനായി നാട്ടിലേക്ക്‌ വരാനിരിക്കെയായിരുന്നു കിഷന്‍ ഷെട്ടിയുടെ മരണം. ദേഹത്ത്‌ മുറിവുകള്‍ ഉണ്ടെന്നാണ്‌ നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. ഇതിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.മൂന്ന്‌ വര്‍ഷം മുമ്പാണ്‌ കിഷന്‍ഷെട്ടി മസ്‌ക്കറ്റിലേക്ക്‌ പോയത്‌. അവിടെ മെക്കാനിക്കായി ജോലി ചെയ്‌തുവരികയായിരുന്നു. കിഷോര്‍, കിഷാന്ത്‌ എന്നിവർ സഹോദരങ്ങളാണ്‌.




keywords-mundyathadkka-muscut-kishan shetti-death

Post a Comment

0 Comments

Top Post Ad

Below Post Ad