Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കൊലപാതകം: ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി

കാസര്‍കോട്:(www.evisionnews.in) ചൂരിയിലെ മദ്രസാ അധ്യാപകന്‍  റിയാസ് മൗലവിയെ  കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.അന്വേഷണ സംഘം  ബുധനാഴ്ച രാവിലെ കൊല നടന്ന പഴയ ചൂരി പള്ളി പരിസരത്ത് എത്തി തെളിവുകൾ ശേഖരിച്ചു.പ്രാഥമികാന്വേഷണത്തിൽ കൊലപാതക സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെങ്കിലും, ഉടൻ തന്നെ പ്രതികളെക്കുറിച്ചുമുള്ള സൂചനകൾ ലഭിക്കും എന്ന് തന്നെയാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഇതിനായി പഴുതുകളടച്ചുള്ള അന്വേഷണമാണ് സംഘം നടത്തുന്നത്.കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസ്, വയനാട് എഎസ്പി ജയദേവ്, കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐ അബ്ദുല്‍റഹീം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍നായര്‍, സി ബി സി ഐ ഡി വിഭാഗത്തിലെ എസ്‌ഐമാരായ ഫിലിപ്പ് തോമസ്, സി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ എസ്‌ഐ കെ നാരായണന്‍ എന്നിവരാണ് പ്രത്യേക പോലീസ് ടീമിലെ അംഗങ്ങള്‍.



keywords-riyas moulavi-murder-special police team

Post a Comment

0 Comments

Top Post Ad

Below Post Ad