Type Here to Get Search Results !

Bottom Ad

കാസർകോട്ട് ജാഗ്രതയോടെ പോലീസ്:മുന്‍കരുതലായി 18പേരെ അറസ്റ്റ് ചെയ്തു


കാസര്‍കോട്:(www.evisionnews.in) മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാസര്‍കോട്ട് ചൊവ്വാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍കരുതലായി പതിനെട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് എരിയാലില്‍ കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കേളുഗുഡെയിലെ വീട് കല്ലെറിഞ്ഞ് തകര്‍ത്തസംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു. ചെമ്മനാട് ജംഗ്ഷനില്‍ മഞ്ചേശ്വരം മൂടംബയല്‍ സ്വദേശി ബാലകൃഷ്ണഭട്ടിനെ കാര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ പ്രശ്‌നബാധിത മേഖലകളിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നഗരത്തിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കാസർകോട്ട് നിരോധനാജ്ഞയും നിലനിൽക്കുന്നുണ്ട്.



keywords-kasaragod-choori-murder-police protection

Post a Comment

0 Comments

Top Post Ad

Below Post Ad