Type Here to Get Search Results !

Bottom Ad

ഉരുകുന്ന വെയിലത്ത് പറവകൾക്ക് തണ്ണീർക്കുടമൊരുക്കി എം.എസ്.എഫ് തൃക്കരിപ്പൂർ പോളി യൂണിറ്റ്


തൃക്കരിപ്പൂർ:(www.evisionnews.in)ഈ പൊള്ളുന്ന വേനൽ ചൂടത്ത് എല്ലാവരും ഒരിറ്റു വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ പറവകൾക്ക് തണ്ണീർകുടമൊരുക്കി എം.എസ്.എഫ് തൃക്കരിപ്പൂർ പോളി യൂണിറ്റ് മാതൃകയായിയി. കോളേജ് കാമ്പസിൽ നടന്ന പരിപാടി തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന കലാ വിംഗ് കൺവീനർ ഫായിസ് കവ്വായി, എം.എസ്.എഫ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിർ തങ്കയം,ജില്ലാ കമ്മിറ്റി അംഗം മർസൂക്,യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചയത്ത് ജന:സെക്രട്ടറി വി.പി.പി ശുഹൈബ്,എം.എസ്.എഫ് പോളി യൂണിറ്റ് പ്രസിഡണ്ട് മുസവ്വിർ കക്കുന്നം,യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അബ്ദുൾ റഹ്‌മാൻ ,അബ്ദുൾ അസീസ്,യൂണിറ്റ് ജോയിൻ സെക്രട്ടറി മുഹമ്മദ്‌ സലീം, ജസീൽ ഓട്ടപ്പടവ്,ഹരിത യൂണിറ്റ് പ്രസിഡണ്ട് നഫ്സി,യൂണിറ്റ് സെക്രട്ടറി ഇസ്സത്ത്,യൂണിറ്റ് കമ്മിറ്റി മെമ്പർമാരും വിദ്യാർത്ഥികളും സംബന്ധിച്ചു.




keywords-msf-thrikkaripur-poly technic

Post a Comment

0 Comments

Top Post Ad

Below Post Ad