Type Here to Get Search Results !

Bottom Ad

കാസര്‍കോട് സബ് ജയിലിലേക്ക് പശുക്കളുമായി ബി ജെ പിയുടെ പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച്ച:ജയിലിനു മുന്നിൽ ഗോപൂജയും നടത്തും


കാസര്‍കോട്:(www.evisionnews.in) ഗോപൂജയുടെ പേരില്‍ ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാനസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച പശുക്കളെയും കൊണ്ട് കാസര്‍കോട് സബ്ജയിലിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മാർച്ചിന് ശേഷം ജയിലിന് മുന്നില്‍ ഗോപൂജയും നടത്തും . പശുവിനെ കൊന്ന് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ക്ക് പ്രമോഷനും ഗോപൂജ നടത്തിവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാറിന്റെ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.ഗോപൂജയെ വര്‍ഗീയതയായും മതേതരത്വത്തിന് എതിരായും ചിത്രീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ചീമേനി തുറന്ന ജയിലിലെ ഗോപൂജയുടെ പേരില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്‌പെന്റ് ചെയ്തത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഹിന്ദു ആചാരത്തെ അവഹേളിക്കുന്നതിനുവേണ്ടി നടക്കുന്ന ഗൂഢ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഗോപൂജ വിഷയത്തില്‍ ഹിന്ദുമതാചാരത്തെ വ്രണപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.



keywords-bjp-kasaragod-subjail-protest

Post a Comment

0 Comments

Top Post Ad

Below Post Ad