Type Here to Get Search Results !

Bottom Ad

നിയമസഭയെ പോലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന: എം.ടി.രമേശ്

കാസര്‍കോട്:(www.evisionnews.in)കൊടുംകുറ്റവാളികളെ പോലും ജയില്‍ മോചിതരാക്കുന്നതിനുവേണ്ടി ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.വധത്തില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസ്ഥാവന നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ഉത്തരമേഖല സംഘടന സെക്രട്ടറി കൂ.വേ.സുരേഷ്, സംസ്ഥാന സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
key words; cm-laying-mt-ramesh-statement

Post a Comment

0 Comments

Top Post Ad

Below Post Ad