Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്


കാസര്‍കോട്: (www,evisionnews.in) മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍ കൂടി കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസുകളിലുമായി ആയിരത്തോളം പ്രതികളുണ്ട്.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ പോലീസുദ്യോഗസ്ഥനെകല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് നൂറു പേര്‍ക്കെതിരെയും ആനവാതുക്കലില്‍ ഗണേഷ് പൈയുടെ വീടും കാറും തകര്‍ത്ത് 60,000 രൂപയുടെ നഷ്ടം വരുത്തിയതിന് 100 പേര്‍ക്കെതിരെയും റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതിന് ബീച്ച് റോഡിലെ പ്രകാശ് കാരന്തിന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad