Type Here to Get Search Results !

Bottom Ad

ബുര്‍ഖ ധരിച്ച സ്ത്രീകളും നിങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ട്; ആദിത്യനാഥിനോട് പിതാവ്


ഡെറാഡൂണ്‍ : (www.evisionnews.in) എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു സാധിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിങ്. ബുര്‍ഖ ധരിച്ച സ്ത്രീകളും ആദിത്യനാഥിനു വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ വിശ്വാസത്തില്‍പ്പെട്ടവരെയും അദ്ദേഹം ബഹുമാനിക്കണം. അവരുടെ ഹൃദയങ്ങളില്‍ ജയിക്കണം– മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് പറഞ്ഞു. മകനില്‍ എത്തിച്ചേര്‍ന്നതു വലിയ ഉത്തരവാദിത്തമാണ്. മുസ്!ലിം സ്ത്രീകളും ബിജെപിക്കു വോട്ടു ചെയ്തിട്ടുണ്ട്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സഹായിക്കുമെന്ന വലിയ പ്രതീക്ഷ അവര്‍ക്കുണ്ട്. ബിജെപിയും ആദിത്യനാഥും ജനങ്ങളെ പുരോഗതിയിലേക്കു നയിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. അത് എപ്പോഴും ഓര്‍മയില്‍ വേണം– ആനന്ദ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad