Type Here to Get Search Results !

Bottom Ad

സമുദായ നേതൃത്വം ഇനിയങ്കിലും ഉണരുമോ...

റസ പട്‌ല

കാസര്‍കോട് വീണ്ടും ഒരു ദുരന്തത്തിന് (www.evisionnews.in)സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ക്ക് ഇതൊരു മഹാദുരന്തം തന്നെയാണ്. കാസര്‍കോടിന്റെ സമാധാനം കെടുത്താന്‍ നേര്‍ച്ച നേര്‍ന്നവര്‍ ഏകദേശം മൂന്നു വര്‍ഷത്തോളം മാളത്തിലൊളിച്ചതായിരിക്കുമോ, ഇത്രയും നാള്‍ കത്തിക്ക് മൂര്‍ച്ച കൂട്ടി കാത്തിരുന്നതാകുമോ..? അത്തരം ഭീകരര്‍ക്ക് ഇരയായതോ പാവം ഒരും മദ്രസാ അധ്യാപകനും.! 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇത്തരക്കാരെ പലപ്പോഴും അവഗണിക്കാറാണ് നാം ചെയ്യുന്നത്. ഉറ്റവരെയും ഉടവരേയുംവിട്ട് തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഉസ്താദുമാര്‍ 'ശമ്പളം കുറവാണങ്കിലും പൈസക്ക് ബര്‍ക്കത്തുണ്ട്' എന്ന് പറഞ്ഞ് നെടുവീര്‍പ്പിടുമ്പോള്‍ അവരുടെ ഉള്ളിലെ വേവലാതികള്‍ (www.evisionnews.in)നാം കാണാതെ പോലെ നടിക്കും.

മാതാപിതാക്കളോടും ഭാര്യ സന്താനങ്ങളോടൊമൊത്തുള്ള ജീവിതവും കര്‍ത്തവ്യവും നമുക്ക് പഠിപ്പിച്ച് തരുമ്പോഴും അവര്‍ എല്ലാം ഉപേക്ഷിച്ച് ഇവിടെ വന്ന് നില്‍ക്കുന്നതിനെ കുറിച്ചും നാം ചിന്തിക്കാറില്ല. പല പള്ളികളും സെന്‍സറ്റീവ് ഏരിയകളിലായിട്ട് പോലും സി.സി കാമറ ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. എന്തിലേറെ നല്ലൊരു ചുറ്റുമതിലോ ബലമുള്ള ഒരു ഗേറ്റോ വരെ പല സ്ഥലത്തും കാണാറുമില്ല. 

അല്ലെങ്കിലും മഹല്ല് ഭരിക്കുന്നവര്‍ക്ക് അതിനെവിടെ സമയം, ഗ്രൂപ്പും ഗ്രൂപ്പിന്റെ ഗ്രൂപ്പുമായി തമ്മിലടിച്ച് (www.evisionnews.in)ദീനീ സേവ ചെയ്യുന്ന തിരക്കിലാണല്ലോ എല്ലാവരും. ഈ സമൂഹം എന്നാണ് മാറിച്ചിന്തിക്കുക? നമുക്ക് ബോധം വരുമ്പോള്‍ നാം തന്നെ ഉണ്ടാവുമോ ബാക്കി..? കേരളത്തില്‍ പണ്ടൊരു പ്രശ്‌നം നടന്നപ്പോള്‍ മഹാനായ സി..എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞ ഒരു വാക്ക് ഓര്‍മയില്‍ വരികയാണ്. 'നിങ്ങള്‍ ഇവിടെ തലയില്‍ തൊപ്പി വേണോ വേണ്ടേ എന്ന് തര്‍ക്കിക്ക്, എതിര്‍വശത്ത് നിങ്ങള്‍ക്ക് തല തന്നെ വേണോ എന്ന് അവര്‍ ആലോചിച്ച് കൊണ്ടിരിക്കുന്നു'.

ജമാഅത്തുകളും സംയുക്ത ജമാഅത്തുകളും കേവലം നിക്കാഹ് കഴിച്ച് കൊടുക്കാനുള്ളതും ഉസ്താദുമാരെയും ഖാസിമാരെയും ഗ്രൂപ്പിന്റെ ബലം കാണിക്കാന്‍ മാറ്റിയും മറിച്ചും തട്ടിക്കളിക്കാനുള്ളതുമാണെന്ന പൊതുധാരണ മാറ്റണം. ഇത്തരം കാര്യങ്ങള്‍ മാത്രം ചെയ്താല്‍ സമുദായത്തോടുള്ള കടപ്പാട് തീര്‍ന്നുവെന്ന് വിചാരിക്കുന്നവര്‍ ഇനിയെങ്കിലും മാറിയേ തീരു...

ചൂരിയിലെ ഉസ്താദിന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ സംയുക്ത ജമാഅത്ത് മുന്നിട്ടിറങ്ങണം. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും (www.evisionnews.in)ശ്രമിക്കണം. നിയമ പാലകര്‍ക്ക് കൃത്യ നിര്‍വ്വഹണത്തിന് സാഹചര്യം ഒരുക്കണം. ജമാഅത്ത് സമരം ഏറ്റെടുക്കുന്നതോടെ അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഞാഞ്ഞൂലുകള്‍ പിന്‍വാങ്ങും. മഹല്ലുകളില്‍ നിന്ന് സമരാഹ്വാനവും ഉത്ഭോധനവും ഒന്നിച്ചുണ്ടാവുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പിന്റെയും കൊടിയുടെയും നിറം നോക്കാതെ ജനം ഒപ്പം ഉണ്ടാവും. അല്ലങ്കില്‍ കാസറഗോഡിന്റെ പഴയ കൊലപാത ഹിസ്റ്ററിയില്‍ എഴുതിത്തള്ളിയവയ്‌ക്കൊപ്പം ഒരു കേസായി ഇതും മാറും. (www.evisionnews.in)കലാപകാരികള്‍ രക്ഷപ്പെടുക എന്നത് കാസറഗോഡിന്റെ സമാധാനം കാംക്ഷിക്കുന്ന വലിയൊരു വിഭാഗം ഹിന്ദു- മുസ്ലിം സുഹൃത്തുക്കള്‍ക്ക് താങ്ങാന്‍ പറ്റാത്ത ആഘാതമായിരിക്കും നല്‍കുക.


പിന്‍കുറി: ഉസ്താദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതല്‍ പല കൊടികള്‍ക്ക് കീഴില്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച സമുദായ സ്‌നേഹികളുടെ ഐക്യം കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്...

Tags

Post a Comment

0 Comments

Top Post Ad

Below Post Ad