Type Here to Get Search Results !

Bottom Ad

സമാധാനം പുനസ്ഥാപിക്കാന്‍ തോംസണ്‍ ജോസിനെ തിരികെവിളിക്കൂ

ടി.ആര്‍ ഹനീഫ്, മേല്‍പ്പറമ്പ്

കഴിഞ്ഞ കുറേ കാലങ്ങളായി വര്‍ഗീയ കോമളന്‍മാരും ഗുണ്ടാ മാഫിയകളും അരങ്ങ് വാണിരുന്ന (www.evisionnews.in)കലാപാന്തരീക്ഷം നിലനിന്നിരുന്ന കാസര്‍കോടിനെ മെല്ലെ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരന്നതിന് മുഖം നോക്കാതെ നടപടിയെടുത്തിരുന്ന മുന്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനെ എന്തിന് സ്ഥലം മാറ്റിയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. സംഘര്‍ഷമുണ്ടാക്കി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍മാരെന്നാണല്ലോ നമ്മടെ പിണറായി സര്‍ക്കാറിന് ആവശ്യം. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഗുജറാത്തിലെ നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത ആളായിരുന്ന ബെഹ്‌റയെ ഡി.ജി.പിയായി കേരളത്തില്‍ നിയമിച്ചത്.

മെല്ലെ മെല്ലെ കാസര്‍കോട് സമാധാനത്തിലേക്ക് വന്നിരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി പത്തു (www.evisionnews.in)മണി വരെ തുറക്കുന്ന സഹചര്യവും ഉണ്ടായിരുന്നു. തോംസണ്‍ ജോസിന്റെ ധീരമായ പ്രവര്‍ത്തനം തന്നെയായിരുന്നു അതിന് കാരണമെന്ന് തന്നെ പറയാം. ഇപ്പോള്‍ വീണ്ടും റിയാസ് മൗലവിയുടെ കൊലയോട് കൂടി അക്രമികള്‍ കളംനിറഞ്ഞാടാന്‍ തുടങ്ങിയിരിക്കുകയാണ്. സ്ഥലംമാറ്റിയ തോംസണ്‍ ജോസിനെ പോലുള്ളവരെ തിരിച്ചുകൊണ്ട് വന്ന് (www.evisionnews.in)കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നാണ് ജില്ലയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ ആവശ്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad