Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഡോക്ടറടക്കം രണ്ടുപേര്‍ക്ക് പരിക്ക്


സീതാംഗോളി (www.evisionnews.in): സീതാംഗോളി ടൗണിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കന്യപ്പാടിക്ക് സമീപം തലപ്പനാജെ സ്വദേശിയും ഇലക്ട്രീഷ്യനുമായ ജയശങ്കറാ(28)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുള്ളേരിയ കോളിക്കാറിലെ രവി(26), കാര്‍ യാത്രക്കാരനായ ബദിയടുക്കയിലെ ഡോ. പ്രദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. 

കുമ്പള ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജയശങ്കറും സുഹൃത്ത് രവിയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. ബദിയടുക്ക ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ജയശങ്കറിനേയും രവിയേയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയശങ്കറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെ മരിച്ചു.

രജിസ്ട്രാര്‍ ഓഫീസിലെ റിട്ട. ജീവനക്കാരന്‍ ചന്ദപാട്ടാളിയുടെ മകനാണ് ജയശങ്കര്‍. സുബ്ബമ്മയാണ് അമ്മ. സഹോദരങ്ങള്‍: മാധവ, കിരണ, വേദാവതി, പുഷ്പ, മാലതി, ഗീത.

Post a Comment

0 Comments

Top Post Ad

Below Post Ad