Type Here to Get Search Results !

Bottom Ad

ബെന്യാമിന്റെ "സോലാപ്പൂർ": കാസർകോട് സാഹിത്യ വേദി ചർച്ച സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.in) ബെന്യാമിന്റെ "സോലാപ്പൂർ" എന്ന കഥ പുതിയ കാലത്തിന്റെ നേർരേഖയാണെന്നും ഇന്ന് നാം ജീവിച്ചുകൊണ്ടി രിക്കുന്ന കാലത്തെ വ്യക്ത മായി അടയാളപ്പെടുത്തുന്നുണ്ടെന്നും കാസർകോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചർച്ച അഭിപ്രായപ്പെട്ടു.സാങ്കേതിക വളർച്ചയിൽ ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളെ കഥയിൽ കൃത്യമായി രേഖപ്പെടുത്തുന്നു ണ്ടെന്നും, നിഷ്കളങ്കതയെ മുതലെടുക്കുന്ന പണാധിപത്യ ത്തിന്റെ അപകട ത്തെപ്പറ്റി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടെന്നും എഴുത്തു കാരനായ എ.എസ് മുഹമ്മദ്കുഞ്ഞി വിഷയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ അദ്ധ്യക്ഷത വഹിച്ചു.രാഘവൻ ബെള്ളിപ്പാടി, എരിയാൽ അബ്ദുല്ല, ബഷീർ ചേരങ്കൈ, സി.എൽ ഹമീദ്, പി.എസ് ഹമീദ്, അഷ്‌റഫലി ചേരങ്കൈ,എന്നിവർ സംസാരിച്ചു.സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും ട്രഷറർ മുജീബ് അഹമ്മദ് നന്ദിയും പറഞ്ഞു.രാധാകൃഷ്ണൻ മാങ്ങാട്, സി.കെ.അജിത്കുമാർ, റഹീം ചൂരി,കെ.എച്ച് മുഹമ്മദ്, ഇബ്രാഹിം അങ്കോല, കെ.ജി.റസാഖ്, അഹമ്മദലി കുമ്പള, എന്നിവർ സംബന്ധിച്ചു.



keywords-benyamin-kasaragod sahithyavedhi-debate

Post a Comment

0 Comments

Top Post Ad

Below Post Ad