Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക തുടര്‍പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ അനുവദിക്കും: സിദ്ധരാമയ്യ


മഞ്ചേശ്വരം:(www.evisionnews.in) ഗോവിന്ദപൈ സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ ധനസഹായം കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുമെന്ന്  കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  ഗിളിവിണ്ടു പദ്ധതിയില്‍ നിര്‍മ്മിച്ച ഭവനിക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
കന്നഡ സാഹിത്യത്തിലെ  രാഷ്ട്രകവിയാണ് മഞ്ചേശ്വരം ഗോവിന്ദപൈ, കന്നഡ ഭാഷയെയും സാഹിത്യത്തെയും മാതാവായി കരുതിയ ഗോവിന്ദപൈയുടെ സംഭാവനകള്‍ അതിവിശിഷ്ടമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് അമൂല്യമായ സംഭാവനകളാണ് ഗോവിന്ദപൈ നല്‍കിയത്. മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു  അദ്ദേഹം. ഗ്രീക്ക് ഭാഷയില്‍ കന്ന ഡഭാഷയില്‍ നിന്നും  കടംകൊണ്ട പദങ്ങളെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. മതത്തിന്റെ പേരിലുളള അസഹിഷ്ണുത നിലനില്‍ക്കുന്ന കാലത്ത്  ഗോവിന്ദപൈയുടെ കൃതികള്‍ക്ക് ഏറെ പ്രസക്തി ഉണ്ടെന്നും സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെും അദ്ദേഹം പറഞ്ഞു.



keywords-manjeshwram-govindapai memmoriyal centre-siddaramayya

Post a Comment

0 Comments

Top Post Ad

Below Post Ad