Type Here to Get Search Results !

Bottom Ad

പഴയ ഫോണുകളിൽ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നു


ഇ-ടെക് : (www.evisionnews.in)കോടിക്കണക്കിനു സ്മാർട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്‌സാപ്പ് അവസാനിപ്പിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ 3ജിഎസും നിരവധി ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. കാലഹരണപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാനാണ് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.ഈ വര്‍ഷം ആദ്യമാണ് വാട്‌സാപ്പ് പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളില്‍ വാട്‌സാപ്പിന്റെ സേവനം അവസാനിക്കും. അതായത് ദിവസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പ് ഉപയോഗിച്ചുള്ള സൗജന്യ ചാറ്റിങ് ഇത്തരം സ്മാര്‍ട്ട്‌ഫോണുകളില്‍ അവസാനിക്കും.പഴയ മോഡല്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാണ് വാട്‌സാപ്പ് എൻജിനീയര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഔദ്യോഗിക ബ്ലോഗിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പട്ടികയിലുണ്ടായിരുന്ന ബ്ലാക്ക്‌ബെറി ഫോണുകളിലെ സേവനം ജൂണ്‍ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്. താരതമ്യേന അടുത്തു പുറത്തിറങ്ങിയ ബ്ലാക്ക്‌ബെറി 10 പോലുള്ള മോഡലുകളേയും വാട്‌സാപ്പ് കാലഹരണപ്പെട്ട മോഡലുകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.വിന്‍ഡോസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകൾ, ഐഫോണ്‍ 3ജിഎസ് എന്നിവയ്ക്കു പുറമേ ആന്‍ഡ്രോയിഡ് 2.1, 2.2 വെര്‍ഷനുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ഈ വര്‍ഷം അവസാനത്തോടെ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കും. 2009ല്‍ ആരംഭിച്ച വാട്‌സാപ്പ് തങ്ങളുടെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ബ്ലോഗ് കുറിപ്പിലാണ് പരിഷ്‌ക്കരണ നടപടികള്‍ വ്യക്തമാക്കിയത്.വാട്‌സാപ്പ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. 70 ശതമാനത്തോളം സ്മാര്‍ട്ട്‌ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍ ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്‌സാപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.



keywords-watsap-closing-old smart fon

Post a Comment

0 Comments

Top Post Ad

Below Post Ad