Type Here to Get Search Results !

Bottom Ad

ഉദുമ ഗവ. കോളജിലെ ഫണ്ട്് തിരിമറി: ആരോപണം അടിസ്ഥാ ന രഹിതമാണെന്ന് മുന്‍ പി.ടി.എ പ്രസിഡണ്ട്


പെരിയ (www.evisionnews.in): ഉദുമ ഗവ. കോളജ് പിടിഎ ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ പിടിഎ പ്രസിഡണ്ട് ഇത്തരത്തിലുള്ള ആരോപണത്തിന് പിന്നില്‍ പുതുതായി സ്ഥാപിക്കപ്പെട്ട കോളജിനെ ചുറ്റിപ്പറ്റി ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാത്തതിലുള്ള വൈരാഗ്യമാണെന്നും മുന്‍ പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്ന ഡോ. എം. രമ. 

കുണിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ ഓരോ വര്‍ഷം പ്രവേശനം നല്‍കുമ്പോള്‍ പുതിയ ക്ലാസ് മുറികള്‍ ആവശ്യമാണ്. ഇത് പ്രദേശത്തെ എംഎല്‍എയുടെ ഉത്തരവാദിത്തമായതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര ക്ലാസ് റൂം സൗകര്യം ഒരുക്കിയത്. മുന്‍ വര്‍ഷം പിടിഎ ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിര്‍മാണം തുടങ്ങിയ ഷെഡ് പൂര്‍ത്തിയാകാത്തതിനാലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഓല ഷെഡ് നിര്‍മിച്ചത്. 

എന്നാല്‍ ഓല ഷെഡിലിരുന്ന് കുട്ടികള്‍ പഠിക്കാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ഷെഡ് പൊളിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഷെഡ് നിര്‍മിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ നിര്‍മാണവും ലാബ് നിര്‍മാണവും നിയമവിധേയമായിട്ടാണ് നടത്തിയിട്ടുള്ളതെന്നും ഇവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad