Type Here to Get Search Results !

Bottom Ad

പൊയിനാച്ചി സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

വിദ്യാനഗര്‍ (www.evisionnews.in): പൊയിനാച്ചിയിലെ അല്‍മദീന സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊല്ലം ചവറ മൈനാഗപ്പള്ളി സ്വദേശിയും കാഞ്ഞങ്ങാട് പടന്നക്കാട്ട് താമസക്കാരനുമായ സാജിദ് എന്ന ഷാജഹാനെ (42)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

മറ്റൊരുകേസില്‍ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാണ്ടിലായിരുന്നു ഇയാളെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ മുഖ്യസൂത്രധാരന്‍ പള്ളിക്കര ചെര്‍ക്കാപ്പാറ കോളനിയിലെ സഈദ് (26) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഷാജഹാന്റെ പങ്ക് വ്യക്തമായത്. 

ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ഇരുമ്പ് പാര കൊണ്ട് ഷട്ടര്‍ പൊളിച്ചാണ് മോഷണം നടന്നത്. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, എസ്.ഐ ഫിലിപ്, എ.എസ്.ഐ. നാരായണന്‍, ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.





keywords:kasaragod-ponachi-robbery-arrest

Post a Comment

0 Comments

Top Post Ad

Below Post Ad