Type Here to Get Search Results !

Bottom Ad

ചിലര്‍ നല്‍കുന്ന ഐ.എസ്.ഒ പതിച്ച രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: സംഘ്പരിവാര്‍ ആക്രമണത്തെ ചെറുത്ത് സിന്ധു സൂര്യകുമാര്‍


തിരുവനന്തപുരം (www.evisionnews.in): സംഘപരിവാര്‍ സംഘടനകള്‍ക്കായി ആചാര്യ ഗിരിരാജ് കിഷോര്‍ മുതല്‍ കെ.പി ശശികല വരെയുള്ളവര്‍ നല്‍കുന്ന ഐ.എസ്.ഒ സര്‍ട്ടിഫൈഡ് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കും കവര്‍സ്റ്റോറിക്കും വേണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍. രാജ്യസ്നേഹത്തിനും ദേശീയതയ്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാലമാണിത്. ഹിന്ദു രക്ഷാസഭ, ഹിന്ദു രക്ഷാവേദി, ഹിന്ദു ഐക്യവേദി അങ്ങനെ തുടങ്ങി ഗാവ് സംരക്ഷണ സേന വരെയുള്ള സംഘടനകള്‍ക്ക് വേണ്ടി ചിലര്‍ നല്‍കുന്ന ഗുഡ് സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ഉദ്ദേശമില്ലെന്നും അവര്‍ വ്യക്തമാക്കി. 

ചെറിയ ഇടവേളയ്ക്കു ശേഷം അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിലെ കവര്‍സ്റ്റോറി എന്ന പരിപാടിയിലാണ് സിന്ധു സൂര്യകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കടുത്ത ആക്രമണത്തിനു പിന്നാലെയാണ് പരിപാടിയില്‍ നിന്നും ചെറിയ കാലയളവിലേക്ക് സിന്ധു സൂര്യകുമാര്‍ വിട്ടുനിന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad