Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പൂത്തൂരില്‍ നിന്ന് കാണാതായ കുട്ടിയെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യര്‍ത്ഥി അലി അനസിനെയെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യര്‍ത്ഥിയും ബന്തിയോട് അട്ക്കയിലെ ഹനീഫ് മൗലവിയുടെ മകനുമായ അലി അനസി (11) നെയാണ് തിങ്കളാഴ്ച്ച കാണാതായതായി പോലീസില്‍ പരാതി നല്‍കിയത്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനാല്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെല്ലെങ്കിലും അവിടേക്കൊന്നും കുട്ടി പോയിട്ടില്ല എന്നാണ് വിവരം ലഭിച്ചത്. 

ഇതേതുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആര്‍.പി.എഫ് എസ്.ഐ ഭരത് രാജും സംഘവും അനസിനെ കണ്ടെത്തിയത്. കുട്ടിയെ കാണാതായത് മുതല്‍ വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ഭീതിയിലായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുന്നതിനിടയിലാണ് അനസിനെ കണ്ടെത്തിയതായുള്ള ആശ്വാസ വാര്‍ത്ത എത്തിയത്. പിതാവ് ഹനീഫ് മൗലവിയുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കുട്ടിയെ കണ്ടെത്തുന്നത്.

തേഞ്ഞിപ്പാലത്ത് നടന്നു വരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള കാണാനാണ് വീട്ടുകാരറിയാതെ പോയതെന്നാണ് അനസ് ആര്‍.പി.എഫ് അധികൃതരോട് പറഞ്ഞത്. അനുവാദം ചോദിച്ചാല്‍ അത്ര ദൂരത്തേക്ക് വീട്ടുകാര്‍ വിടില്ല. കായിക മേള കണ്ട് മടങ്ങി വന്ന അനസ് റെയില്‍വെ ഫ്‌ളാറ്റ് ഫോമിലെ ബെഞ്ചില്‍ കിടക്കുകയായിരുന്നു. കാസര്‍കോട് പോലീസില്‍ ഏര്‍പ്പിച്ച കുട്ടിയെ പിന്നീട് അധികൃതര്‍ ഹനീഫ് മൗലവിയെ വിളിച്ചു വരുത്തികുട്ടിയെ ഏല്‍പിക്കുകയായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad