Type Here to Get Search Results !

Bottom Ad

കൊപ്പല്‍ അബ്ദുല്ല ജനസേവനത്തിനായി ജീവിച്ചുതീര്‍ത്ത വ്യക്തി


തളങ്കര (www.evisionnews.in): ജനസേവനത്തിനായി ജീവിച്ച വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്ന് റഫി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തളങ്കര റഫി മഹലില്‍ സംഘടിപ്പിച്ച കൊപ്പല്‍ അബ്ദുല്ല അനുസ്മരണ ചടങ്ങ് അഭിപ്രായപ്പെട്ടു. തനിക്ക് ചുറ്റുവട്ടത്തിലുള്ളവരുടെ കണ്ണീരൊപ്പാനും ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കാനുമുള്ള ഓട്ടത്തിനിടയില്‍ സ്വന്തം കാര്യങ്ങള്‍ പോലും അദ്ദേഹം മറന്നു. ചടങ്ങ് എ.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി ബി.എസ് മഹ്മൂദ്, ഉസ്മാന്‍ കടവത്ത്, ഷാഫി തെരുവത്ത്, മാഹിന്‍ ലോഫ്, ഷരീഫ് സാഹബ്, അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി.കെ സത്താര്‍ പ്രസംഗിച്ചു. 


തളങ്കര റഫി മഹലില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് എ.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad