Type Here to Get Search Results !

Bottom Ad

ഹരിതകേരളം; ജില്ലയിൽ വിളംബര റാലികൾ നടന്നു


കാസർകോട് :(www.evisionnews.in) ഈ മാസം എട്ടിന് ജില്ലയില്‍ പ്രാദേശിക സര്‍ക്കാരുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന  ഹരിതകേരളം പദ്ധതി വിളംബരം ചെയ്ത് ജില്ലയിലുടനീളം റാലികള്‍ സംഘടിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സദ്ധസംഘടനകള്‍, കുടുംബശ്രീ- സി ഡി എസ്, യൂത്ത് ക്ലബ്ബുകള്‍ എിവയുടെ സഹകരണത്തോടെയാണ് റാലികള്‍ സംഘടിപ്പിച്ചത്.
നീലേശ്വരം നഗരസഭ ഹരിതകേരളം വിളംബര റാലി നീലേശ്വരം കോൺവെന്റ് ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ നടന്നു.   സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, വൈസ് ചെയര്‍പേഴ്‌സൺ വി  ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗൺസിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ചെറുകിടജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി എന്‍ സുബൈര്‍, രാജാസ് ഹൈസ്‌കൂള്‍ ,കോ ട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം  എച്ച് എസ് എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭാ വിളംബരറാലി ചൊവ്വാഴ്ച്ച  നടക്കും. വൊര്‍ക്കാടി, പുത്തിഗെ, എന്‍മകജെ, മംഗല്‍പാടി, പൈവളിഗെ, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, കുമ്പള, മധൂര്‍, ചെങ്കള, ബദിയടുക്ക, ബേഡഡുക്ക, കുമ്പഡാജെ, ബെളളൂര്‍, കാറഡുക്ക, അജാനൂര്‍, മടിക്കൈ, ഉദുമ, പളളിക്കര, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, ബളാല്‍, കോടോം ബേളൂര്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലും ഹരിതകേരളം വിളംബരറാലി നടന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്  അന്തിമരൂപം നല്‍കി. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസര ശുചിത്വം, തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കല്‍ എന്നിവയ്ക്ക്  ഈ മാസം എട്ടിന് തുടക്കമാകും. തദ്ദേശഭരണസ്ഥാപനങ്ങള്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും നടപടികള്‍ സ്വീകരിക്കും. ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുതിന് എല്ലാ ജനവിഭാഗങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.




keywords-haritha keralam project-ralley-nileshwaram 

Post a Comment

0 Comments

Top Post Ad

Below Post Ad