Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് 13 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി: ഒരാള്‍ അറസ്റ്റില്‍


മഞ്ചേശ്വരം (www.evisionnews.in): ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച 13 ലക്ഷം രൂപയുടെ കുഴല്‍പണം മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിദാസ് പാലക്കല്ലിന്റെ നേത്രത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പിന്‍വലിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റയും നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാഗ്ലി സ്വദേശി ധനാജി (40) എന്നയാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. 

കേരള കെഎസ്ആര്‍ടിസി ബസില്‍ മൂകാംബികയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ഇയാള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. കണ്ണൂരിലെ ഒരാള്‍ക്ക് കൊടുക്കാനായി കൊണ്ടു പോവുകയായിരുന്നുവെന്നാണ് എക്സൈസിന് കിട്ടിയ വിവരം. കഴിഞ്ഞ ദിവസം 20 ലക്ഷം രൂപയുടെ കുഴല്‍പണം എക്സൈസ് സംഘം പിടികൂടിയിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജ്, പ്രിവന്റിവ് ഓഫീസര്‍ ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോപി, മുഹമ്മദ് കബീര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod-news-kuzhalpanam-arrest-manjesher-note-seized 

Post a Comment

0 Comments

Top Post Ad

Below Post Ad