Type Here to Get Search Results !

Bottom Ad

നോട്ട് പിന്‍വലിക്കല്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യണം


കാസര്‍കോട്: ജനങ്ങളെ വന്‍ ദുരിതത്തിലേക്ക് നയിച്ച നോട്ട് നിരോധനം സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാന്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ഭാഗമായി സംഘടിപ്പിച്ച മുജാഹിദ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമൂഹം സുരക്ഷിതമെന്ന് കരുതിയ സ്ഥാപനങ്ങളും സംവിധാനങ്ങളും സംശയത്തിന്റെ നിഴലില്‍ നോക്കിക്കാണാന്‍ മാത്രമാണ് നോട്ട് നിരോധനം വഴി സാധിച്ചത്. ഇത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥയും സാമൂഹ്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതിന് കാരണമാകുമെന്ന് ഭരണകൂടം തിരിച്ചറിയണം. സാധാരണക്കാരന്റെ അധ്വാനവും സമ്പത്തും സമയവുമാണ് കള്ളപ്പണം കണ്ടെത്തുന്നതിനു വേണ്ടി എന്ന പേരില്‍ നടന്ന ഈ നടപടിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നത്. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നവിധം നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഇസ്ലാമിക പ്രബോധനത്തിന് തടയിടാനും നടത്തിയ ഫൈസല്‍ വധക്കേസ് പ്രതികള്‍ക്കെതിരെയുള്ള വിചാരണ വേഗത്തിലാക്കുകയും കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



പ്രമുഖ ഇസ്ലാമിക പ്രബോധകന് ഐ.ആര്‍.എഫ് സ്ഥാപകനുമായ ഡോ. സാക്കിര്‍ നായിക്കിനെതിരെ യു.എ.പി.എ ചുമത്തുകയും അടുത്ത ബന്ധുക്കള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്ത നടപടി നീതികരിക്കാനാവില്ല. ഡോ. സാക്കിര്‍ നായിക്കിനെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ മാത്രം വകുപ്പുകളില്ലെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞിട്ടും എന്തിന് വേണ്ടിയാണ് കേന്ദ്രം ഈ നടപടി സ്വീകരിക്കുന്നതെന്ന് വിശദീകരിക്കണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ സുരക്ഷിതത്വബോധവും പ്രതീക്ഷയും വളര്‍ത്തിയെടുക്കേണ്ട ഭരണകൂടം ആ വിഭാഗങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത് കടുത്ത ദ്രോഹമാണെന്നും സമ്മേളനം വിലയിരുത്തി.

വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംസ്ഥാന കണ്‍വീനര്‍ സി.പി സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസില്‍, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട്് മുനവ്വര്‍ സ്വലാഹി, വലീദ് വേങ്ങര പ്രസംഗിച്ചു. ബഷീര്‍ കൊമ്പനടുക്കം, നൂറുല്‍ ഇംതിയാസ്, റഷീദ് അണങ്കൂര്‍, ഷഫീഖ് അസ്്‌ലം കാഞ്ഞങ്ങാട്, സുല്‍ഫിക്കര്‍ പള്ളിക്കര, സത്താര്‍ കാഞ്ഞങ്ങാട്, ആയത്തുല്ലാഹ് കുഞ്ചത്തൂര്‍, അനീസ് മദനി സംസാരിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad