Type Here to Get Search Results !

Bottom Ad

ഒരുവര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി എം.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു


കാസര്‍കോട് (www.evisionnews.in): ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി എം.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. ഡിസംബര്‍ മൂന്ന്, നാല് തിയതികളില്‍ റാണിപുരത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ അധ്യക്ഷത വഹിച്ചു. എം.പി നവാസ് സ്വാഗതം പറഞ്ഞു. 

ചെര്‍ക്കളം അബ്ദുള്ള, പി.കെ ഫിറോസ്, എ. അബ്ദുല്‍ റഹ്മാന്‍, എ.ജി.സി ബഷീര്‍, മെട്രോ മുഹമ്മദ് ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, പി.ജി മുഹമ്മദ്, വി.കെ.എം ഷാഫി, ഷമീര്‍ ഇടിയാട്ടില്‍, അസീസ് കളത്തൂര്‍, ടി.എസ് നജീബ്, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എ.സി.എ ലത്തീഫ്, നാസര്‍ കള്ളാര്‍, കബീര്‍ ചെര്‍ക്കളം, റഊഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ചെറുകുന്നോന്‍, ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, നിഷാദ് കെ. സലീം, സല്‍മാന്‍ ഹനീഫ്, അസ്ഹറുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad