Type Here to Get Search Results !

Bottom Ad

സ്വഹാബികള്‍ പ്രവാചക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍: സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍


ബെളിഞ്ച (www.evisionnews.in): നബി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സ്വഹാബികളെന്നും പ്രവാചകനെയും അവിടെന്ന് ബന്ധപ്പെട്ട തിരുശേഷിപ്പുകളെയും ആദരിച്ച് വിജയം കൈവരിച്ചവരാണ് മുന്‍ഗാമികളെന്നും എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് മള്ഹര്‍ കാര്യദര്‍ശി സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി തങ്ങള്‍ കൊന്നാര പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ്.എസ്.എഫ് ബെളിഞ്ച യൂണിറ്റ് മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച മദ്‌ഹേ മീലാദ് പരിപാടിയില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാഫിള് എന്‍.കെ.എം മഹ്‌ളരി പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് മൗലവി പാലഗം അധ്യക്ഷത വഹിച്ചു. ആബിദ് നഈമി ബെളിഞ്ച മൗലിദുന്നബി ഹല്‍ഖക്ക് നേതൃത്വം നല്‍കി. സ്വലാത്ത് മജ്‌ലിസിന്റെ കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് സകരിയ തങ്ങള്‍, അബൂബക്കര്‍ മുസ്ലിയാര്‍, സഫാ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ നാരമ്പാടി, അബ്ദുല്‍ ഹമീദ്, കെ.പി കുദിങ്കില, മുഹമ്മദ് കടമ്പ്, മുഹമ്മദ് അക്കര, ഉമര്‍ കര്‍ക്കടഗോളി, മുഹമ്മദ് പള്ളിക്കര, എന്‍.കെ അബ്ദുല്ല, അബൂബക്കര്‍ ദഡ്മൂല, ബഷീര്‍ പാലഗം, സുബൈര്‍ ഗുരിയടുക്ക, ഷാഫി കണ്ടിത്തടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad