Type Here to Get Search Results !

Bottom Ad

നോര്‍ത്ത് ഈസ്റ്റിനെ മുട്ടുക്കുത്തിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍




കൊച്ചി: (www.evisionnews.in)സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ്സികെ വിനീത് നേടിയ ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്. സെമിയിലെത്താന്‍ സമനില മതിയായിരുന്ന ബ്ലാസ്റ്റേഴ്‌സ് ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിച്ചത്.

നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് അറുപ്പത്തിയാറാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ഒന്നാം പകുതിയുടെ വിരസതയെയാണ് വിനീത് മറികടന്നത്. ചില നേരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് മുന്‍തൂക്കം നേടിയപ്പോള്‍ ഭയന്ന കേരള ടീമിന്റെ ആരാധകരെയാണ് ഗോള്‍ നേടി വിനീത് തൃപ്തിപ്പെടുത്തിയത്.തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച് മുന്നേറ്റങ്ങള്‍ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. സികെ വിനീതും മുഹമ്മദ് റാഫിയും തിരിച്ചും പട നയിച്ചു. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടാണ് ഗോളുകള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കാതിരുന്നത്.


നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത് മൂന്ന് മലയാളികളുമായിട്ടാണ്. മുഹമ്മദ് റാഫിയും സികെ വിനീത് എന്നിവര്‍ക്കൊപ്പം റെനോ കൂടി കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി. പരുക്കിന്റെ പിടിയിലായിരുന്ന ഹോസു ടീമിലുണ്ടാകില്ലെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അത് മാറ്റി ആദ്യ ഇലവനില്‍തന്നെ ഹോസു ടീമിലെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad