Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി

   

തൃക്കരിപ്പൂര്‍ :(www.evisionnews.in) തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അതിഥ്യമരുളുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സി സോണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ ശറഫ് കോളേജ് പടന്ന എസ്.എന്‍. ജി.സി പയ്യനൂരുമായി ഏറ്റുമുട്ടി. നടക്കാവ് സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ അഞ്ച് ദിനങ്ങളിലായി നടക്കുന്ന ടൂണമെന്റില്‍ ഇരുപത്തിനാല് കോളേജ് ടീമുകള്‍ മത്സരിക്കും. പ്രിന്‍സിപ്പള്‍ ഡോ. പി.വി വിജയന്‍, ഷംസീര്‍, വി.കെ ബാവ,സി.ടി ഖാദര്‍, സി.ദാവൂദ്, ഗോപാലന്‍ മാസ്റ്റര്‍, സി.രവി, ചെയര്‍മാന്‍ വി.പി അസ്ഹറുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ കുഞ്ഞമ്പു തുടങ്ങിയവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഡിസംബര്‍ 11 ഞായറാഴ്ച നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad