Type Here to Get Search Results !

Bottom Ad

തലൈവി വിടവാങ്ങി: തമിഴകത്ത് ഏഴുദിവസത്തെ ദുഖാചരണം



ചെന്നൈ:(www.evisionnews.in) തമിഴ് നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും  തിങ്കളാഴ്ച രാത്രി 11.30 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ജയലളിത മരിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് അപ്പോളോ ആശുപത്രിക്ക് മുന്നിൽ  സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ വൻ സുരക്ഷാ സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്നാണ് ചെന്നൈയിൽ നിന്നും ലഭിക്കുന്ന വിവരം.
സംസ്ക്കാരം ഇന്ന് വൈകിട്ട് എംജിആറിന്റെ ശവസംസ്കാരം നടന്ന മറീനയിൽ നടക്കും. 


keywords-jayalalitha-death



Tags

Post a Comment

0 Comments

Top Post Ad

Below Post Ad