Type Here to Get Search Results !

Bottom Ad

2,13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയത് ആദായനികുതി വകുപ്പ് തള്ളി


മുംബൈ: (www.evisionnews.in) കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി അനുസരിച്ച് സമര്‍പ്പിക്കപ്പെട്ട, കണക്കില്‍പ്പെടാത്ത 2,13,860 കോടി രൂപയുടെ നികുതി ഡിക്ലറേഷനുകള്‍ ആദായനികുതി വകുപ്പ് തള്ളി. അറസ്റ്റിലായ ഗുജറാത്ത് സ്വദേശി മഹേഷ് ഷാ സമര്‍പ്പിച്ച 13,860 കോടി രൂപയുടെയും മുംബൈയിലെ ഒരു കുടുംബത്തിന്റെ രണ്ടുലക്ഷം കോടി രൂപയുടെയും ഡിക്ലറേഷനുകളാണ് തള്ളിയത്.

രണ്ടു കക്ഷികളുടെയും വരുമാന വിവരങ്ങളും വെളിപ്പെടുത്തലും സംശയകരമാണെന്നും വരുമാനം വെളിപ്പെടുത്താനുള്ള അവസരം മറ്റാരോ ദുരുപയോഗം ചെയ്തതാവാനുള്ള സാധ്യതയുണ്ടെന്നും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വെളിപ്പെടുത്തലിനു പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്താന്‍ വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

ഗുജറാത്തിലെ വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപ വെളിപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. പക്ഷേ പദ്ധതിയുടെ വ്യവസ്ഥ പ്രകാരം നികുതിയുടെ ആദ്യ ഗഡു അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഷായെ ആദായനികുതി വകുപ്പ് ഉദ്യേഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. പണം തന്റേതല്ലെന്നും കമ്മിഷനു വേണ്ടി വെളുപ്പിച്ചു കൊടുക്കുക മാത്രമാണ് തന്റെ പണിയെന്നും പണത്തിന്റെ യഥാര്‍ഥ ഉടമകളെപ്പറ്റിയുള്ള വിവരം ആദായനികുതി വകുപ്പ് ഉദ്യേഗസ്ഥര്‍ക്കു കൈമാറുമെന്നും ഷാ പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad