Type Here to Get Search Results !

Bottom Ad

ജയലളിതയുടെ നില അതീവഗുരുതരം: ഹൃദയം പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്തോടെ: ചെന്നൈ വന്‍ സുരക്ഷാവലയത്തില്‍


ചെന്നൈ (www.evisionnews.in): ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവഗുരുതരമായി തുടരുന്നു. യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. 

ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യം എത്തുമെന്നാണ് സൂചന. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയും പരിസരത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്.

തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാത്രിയോടെ ഹൈദ്രാബാദില്‍ നിന്നും 12 കമ്പനി കേന്ദ്രസേനയെ തമിഴ്നാട്ടിലെത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണമാക്കാനായി ഇവരെ തമിഴാനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. വെങ്കയ്യ നായിഡു, ജെപി നഡ്ഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ രാവിലെ തന്നെ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ ഇവര്‍ ആശുപത്രിയിലെത്തും. 

ഞായറാഴ്ച രാത്രിയോടെ തമിഴ്നാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. രാവിലെയോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ശബരിമലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പമ്പയില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസും കഴിഞ്ഞ ദിവസം താല്‍ക്കാലികമായി തടഞ്ഞിരുന്നു. ക്രമസമാധാന നില തകരുന്ന വിധത്തിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴാനാടുമായി അതിര്‍ത്തി പങ്കിടുന്ന കേരള, കര്‍ണാടാക ബോര്‍ഡറിലും സുരക്ഷാക്രമീകരണങ്ങല്‍ ശക്തമാക്കി. 

ഞായറാഴ്ച വൈകിട്ടോടെയാണ് ജയലളിതക്ക് ഹൃദായാഘാതമുണ്ടായത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ കൂടുതല്‍ വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad