Type Here to Get Search Results !

Bottom Ad

ചീമേനി തുറന്ന ജയിലില്‍ 3.60 കോടിയുടെ നിര്‍മാണത്തിന് അനുമതി


ചെറുവത്തൂര്‍ (www.evisionnews.in): ചീമേനി തുറന്ന ജയിലിന് പുതുതായി മൊത്തം  3.60 കോടി രൂപ ചെലവില്‍ ഒരു കാര്യാലവും ബാരക്കും നിര്‍മിക്കുന്നു. പുതുതായി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ്, ബാരക്ക് എന്നിവയാണ് നിര്‍മിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് നിര്‍മിക്കുന്നതിന് രണ്ടു കോടിയും പുതിയ ബാരക്കിനായി ഒരു കോടി അറുപത് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. 

തുറന്ന ജെയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം 10 വര്‍ഷത്തിന് ശേഷമാണ് ഇത്ര വലിയൊരു തുകക്കുള്ള പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്. നിലവില്‍ ഈ ജയിലില്‍ ഇരുനൂറയോളം തടവുകാരാണ് ചീമേനിയില്‍ ഉള്ളത്. കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കാനുള്ള സകുര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബാരക്ക് നിര്‍മിക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ചീമേനിയില്‍ തുറന്ന ജയിലിന് തുടക്കമായത്. അന്ന് ഒരു ആശുപത്രി കെട്ടിടവും ഒരു ബാരക്കും മാത്രമാണ് ഉണ്ടായിരുന്നത്. നേരത്തെ ആശുപത്രിയോട് ചേര്‍ന്ന കെട്ടിടത്തിലാണ് ജയില്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ പദ്ധതി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad