Type Here to Get Search Results !

Bottom Ad

ബണ്ട് വേണ്ട: വെള്ളാപ്പ്- ഇടയിലക്കാട് പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്


തൃക്കരിപ്പൂര്‍ (www.evisionnews.in): സ്വാഭാവിക നീരൊഴുക്കിന് തടസമായി പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന ഇടയിലക്കാട് ബണ്ടിന് പകരം വെള്ളാപ്പ്- ഇടയിലക്കാട് പാലം നിര്‍മിക്കണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരുടെയും ജനറല്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിനിമയത്തിനുള്ള പണമില്ലാതാക്കിയും പാവപ്പെട്ടവരുടെ അന്നംമുട്ടിച്ച് റേഷന്‍ ഒഴിവാക്കിയും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പകലന്തിയോളം ക്യൂവില്‍ നിര്‍ത്തുമ്പോഴും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിരാക്ഷേപം നടന്നുവന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിഷേധിക്കുന്നതിന്നാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണമെന്ന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമെന്ന് കൗണ്‍സില്‍ ഉന്നയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങളില്‍ ഭീതി പരത്തിയിരിക്കുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എം.ടി.പി കരീം സമാപന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റസാഖ് പുനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ ബാവ, വി.ടി ശാഹുല്‍ ഹമീദ് ഹാജി, ടി.വി അബ്ദുള്‍ വഹാബ്, എം. അബ്ദുല്‍ സലാം, സത്താര്‍ മണിയനോടി, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, ഒ.ടി അഹമ്മദ് ഹാജി, ഇബ്രാഹിം തട്ടാനിച്ചേരി, വി.പി.പി ശുഹൈബ്, അന്‍സാര്‍ കടവില്‍, എ.ജി.സി ഷംസാദ്, റിയാദ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് എം.ടി.പി മുഹമ്മദ് സാലി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad