Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലോക്ക് കേരളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്ത് ജേതാക്കള്‍


കാസര്‍കോട് (www.evisionnes.in): കാസര്‍കോട് ബ്ലോക്ക്തല കേരളോത്സവത്തില്‍ ക്രിക്കറ്റ് മത്സരത്തില്‍ ചെമ്മനാടിനെ പരാജയപ്പെടുത്തി ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാരായി. ഉളുവാര്‍ അഡ്വ. മുഹമ്മദ് ബത്തേരി മിനിസ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എരിയപ്പാടി കിംഗ് സ്റ്റാര്‍ ക്ലബ്ബ് കളത്തിലിറങ്ങി.

കാസര്‍കോട് ബ്ലോക്കില്‍ നിന്നും ചെങ്കള, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളാണ് മത്സരിക്കാനെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെങ്കള നിശ്ചിത ഓവറില്‍ 42 റണ്‍സെടുത്തു. ചെമ്മനാട് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ യുണൈറ്റഡ് പരവനുടക്കത്തെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെങ്കള പഞ്ചായത്തിന് വേണ്ടിയിറങ്ങിയ കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാരായത്.






Post a Comment

0 Comments

Top Post Ad

Below Post Ad