Type Here to Get Search Results !

Bottom Ad

ബോവിക്കാനത്ത് യുവാവ് കുത്തേറ്റു മരിച്ചു;രണ്ടു പേർക്ക് ഗുരുതരം



ബോവിക്കാനം :(www.evisionnews.in) ബോവിക്കാനത്ത് യുവാവ് കുത്തേറ്റു മരിച്ചു.വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പൊവ്വലിലെ യൂസഫിന്റെ മകൻ അബ്ദുല്‍ ഖാദറാ(19)ണ് കുത്തേറ്റ് മരിച്ചത്. കുത്തേറ്റ മറ്റ് രണ്ട് പേരെ ഗുരുതര നിലയിൽ കാസർകോട്ടെ ആശുപതിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പൊവ്വലിലെ സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനത്തിൽ ഏര്‍പ്പെടുകയായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെയും ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു.സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






keywords-bovikkanam-death-khader-two people in critical condition

Post a Comment

0 Comments

Top Post Ad

Below Post Ad