Type Here to Get Search Results !

Bottom Ad

ബംബ്രാണ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഇഖ്‌വാൻസ്‌ പി.കെ നഗർ ചാമ്പ്യന്മാർ


ബംബ്രാണ:(www.evisionnews.in)ബ്രദേഴ്‌സ് ബംബ്രാണ സംഘടിപ്പിച്ച അഖിലേന്ത്യ സൂപ്പർ സെവൻസ് ഫുടബോൾ ടൂർണമെന്റിൽ ഇഖ്‌വാൻസ്‌ പി.കെ നഗർ ചാമ്പ്യന്മാർ. ആവേശകരമായ ഫൈനലിൽ ഇഖ്‌വാൻസ്‌ പി. കെ നഗർ ഒരുഗോളിന് ബി എം ഫ്രണ്ട്സ് മഞ്ചേശ്വരത്തെ പരാജയപെടുത്തിയാണ് ചാമ്പ്യന്മാരായത്. മുൻ മന്ത്രി ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.എം പി എ ഖാലിദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു പ്രമുഖ താരങ്ങളായ മാനുപ്പ സകീർ, എൻ.പി പ്രദീപ് , മുഹമ്മദ് റാസി, മുഹമ്മദ് ഷാഫി വാണിജ്യരംഗത്തെ പ്രമുഖരായ അബ്ദുല്ല സുബയ്യകട്ട, നിദിൻ, ഹർഷദ് വോർക്കാടി, അസീസ് കളത്തൂർ, എന്നിവർ സമ്മങ്ങൾ വിതരണം ചെയ്തു. ഇബ്രാഹിം മൊഗർ, റഹ്‌മാൻ ആരിക്കാടി, ശകീൽ മൊഗ്രാൽ, അബ്ദുല്ല പട്ടയ, മൂസ ഡിഡിമ സിയാബ് തങ്ങൾ, ഹനീഫ് സ്പോർട്സ് വിന്നർ,എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച്  പ്രമുഖ  ഫുട്ബോൾ  താരം  സകീർ  മാനുപ്പയ്ക്ക്
 ബ്രദേഴ്‌സ്  ബംബ്രാണയുടെ  ഉപഹാരം  മുൻമന്ത്രി ചെർക്കളം
അബ്ദുല്ല സമർപ്പിച്ചു. 


































keywords-sports-brothers bambraana-footbal tournament-ikhvaans p k nagar -win



Post a Comment

0 Comments

Top Post Ad

Below Post Ad