Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്കയില്‍ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച നിലയില്‍


വിദ്യാനഗര്‍ (www.evisionnews.in): ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്ക സ്റ്റാന്റിലെ ഡ്രൈവര്‍ എസ്.പി നഗറിലെ പത്മനാഭ (45)യുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 എന്‍. 3162 നമ്പര്‍ ആപ്പെ ഓട്ടോറിക്ഷയാണ് കത്തിച്ചാമ്പലായ നിലയില്‍ കണ്ടെത്തിയത്. 

പത്മനാഭയും കുടുംബവും താമസിക്കുന്ന എസ്.പി. നഗര്‍ ഫത്തഹ് പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സിന് മുന്നിലായിരുന്നു ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഓട്ടോറിക്ഷക്ക് തീവെച്ചതില്‍ പ്രതിഷേധിച്ച് ഉച്ചവരെ ഉളിയത്തടുക്കയില്‍ ഓട്ടോഹര്‍ത്താല്‍ ആചരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad