Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവം: ഉപ്പള എ.ജെ സ്‌കൂളിന് നാലാമതും ഇരട്ടനേട്ടം


ഉപ്പള: മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരട്ടനേട്ടവുമായി ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. യു.പി, എല്‍.പി വിഭാഗങ്ങളിലാണ് സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികളായ ഖദീജത്തുല്‍ ഖുബ്‌റ, ഫംന, അംന, റമീസ, അഫ്രീന, ഫൈനാന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അധ്യാപകരായ മുഹമ്മദ് കുഞ്ഞി, സുബൈര്‍, ഫാത്തിമ, ഹാരിസ്, ഹസീന പരിശീലനത്തിന് നേതൃത്വം നല്‍കി. മികച്ച നേട്ടം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad