Type Here to Get Search Results !

Bottom Ad

മോദി തലക്ക് വെളിവില്ലാത്തവനെന്ന തന്റെ പരാമര്‍ശം തിരുത്തിച്ചവരുടെ തലക്കകത്ത് എന്തെന്ന് പടച്ചവന് അറിയാം സ്വാമി വിശ്വഭദ്രാനന്ദ


കോഴിക്കോട് (www.evisionnews.in): നരേന്ദ്രമോദിയെ തലക്ക് വെളിവില്ലാത്തവന്‍ എന്നുവിളിച്ച തന്നെക്കൊണ്ട് അത് തിരുത്തിപ്പറയിപ്പിച്ചവരുടെ തലക്കകത്ത് എന്തെന്ന് പടച്ചതമ്പുരാന് അറിയാമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പേരെടുത്ത് വിമര്‍ശിച്ച് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന തന്റെ പ്രസ്താവന പലരെയും വിഷമിപ്പിക്കുന്നുണ്ടെന്നും സ്വാമി വിശ്വഭദ്രാനന്ത ശക്തിബോധി തുറന്നടിച്ചു. 

രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരം വിഭാഗം സംഘടിപ്പിച്ച എ.പി വിഭാഗം സമസ്തയുടെ അവകാശ സംരക്ഷണ സമ്മേളത്തിലായിരുന്നു വിശ്വഭദ്രാനന്ദ സ്വാമിയുടെ തലക്ക് വെളിവില്ലാത്തവനെന്ന പരാമര്‍ശം. രാജ്യത്തെ പ്രധാനമന്ത്രി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന് പരിഹാസഭാവത്തോടെ പറഞ്ഞ സ്വാമി ആ വാക്ക് തന്റെ പ്രസംഗത്തിലുടനീളം അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നത് എന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും സ്വാമി പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ആളായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും ആ നിലക്ക് പരിപാടിക്ക് ആശംസ നേരുന്നുവെന്നും പറഞ്ഞ് വിശ്വഭദ്രാനന്ദ പ്രസംഗം അവസാനിപ്പിച്ചു.

എന്നാല്‍ പ്രസംഗം നിര്‍ത്തിയ സ്വാമിയോട് വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും കാന്തപുരം പറയുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പ്രസംഗ പീഠത്തിലെത്തിയ സ്വാമി തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.

ഉള്ളിലൊന്നും പുറത്തു മറ്റൊന്നുമായി നടക്കുന്ന് മതവേഷ ധാരികളെ തിരിച്ചറിയണം. ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമല്ല ജനാധിപത്യം. അത് ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് കൂടി ബാധ്യതപ്പെട്ടതാണ്. മോദി ജനവഞ്ചകനായ പ്രധാനമന്ത്രി തന്നെയാണെന്നും സ്വാമി പറഞ്ഞു. 

ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നുമായിരുന്നു ഒരു വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞത് ഏറെ വിവാദമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad