Type Here to Get Search Results !

Bottom Ad

തൃശൂരില്‍ കന്നട നാടകോത്സവത്തിന് തുടക്കമായി

ബി.വി കാരന്ത് സംവിധാനം ചെയ്ത നാടകം ശ്രീകൃഷ്ണന്റെയും ഗോകുലത്തിന്റെയും കഥ ലളിതമായി അവതരിപ്പിക്കുകയാണ്. മികച്ച സംഗീതവും ലൈറ്റിങ് സംവിധാനവും നാടകത്തിന് മിഴിവേകി


തൃശൂര്‍ (www.evisionnews.in): സംഗീതവും നൃത്തവും താളവും സമന്വയിപ്പിച്ച കന്നട നാടകോത്സവം മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. ഭാഷകള്‍ക്കതീതമാണ് നാടകാസ്വാദനം എന്നതിനുദാഹരണമാണ് സംഗീത നാടക അക്കാദമിയില്‍ അരങ്ങേറിയ ബെനഗ ബംഗളൂരു അവതരിപ്പിച്ച കന്നടനാടകം ഗോഗുല നിര്‍ഗമന. പ്രേക്ഷകമനസില്‍ ഭാഷയുടെ അതിര്‍വരമ്പില്ലാത്ത സംഗീതവിരുന്നാണ് ഈ സംഗീതനൃത്തനാടകം നല്‍കിയത്.

ബി.വി കാരന്ത് സംവിധാനം ചെയ്ത നാടകം ശ്രീകൃഷ്ണന്റെയും ഗോകുലത്തിന്റെയും കഥലളിതമായി അവതരിപ്പിക്കുകയാണ്. മികച്ച സംഗീതവും ലൈറ്റിങ് സംവിധാനവും നാടകത്തിന് മിഴിവേകി.


കേരള സംഗീത നാടക അക്കാദമിയും കര്‍ണ്ണാടക നാടക അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ദ്വിദിന കന്നട നാടകോത്സവം കന്നട ബുക്ക് അതോറിറ്റി മുന്‍ ചെയര്‍മാന്‍ പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഫിലിം ഫെസ്റ്റ് വെല്‍ ജ്യൂറി അംഗവും സംവിധായകനുമായ ടി.എസ് നാഗാഭരണ, എന്‍.കെ രാമകൃഷ്ണ പ്രസംഗിച്ചു. കന്നട നാടക അക്കാദമി അംഗം ഉമേഷ് സാലിയാന്‍ സ്വാഗതവും ഗുടിഹള്ളി നാഗരാജ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആറിന് റീജണല്‍ തീയേറ്ററില്‍ ഷീബ മൂര്‍ത്തി സംവിധാനം ചെയ്ത കോമള ഗാന്ധാര അരങ്ങേറും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad