Type Here to Get Search Results !

Bottom Ad

ചെങ്കളയില്‍ ഒളിവില്‍ പാര്‍ത്ത തിരുവനന്തപുരത്തെ കൊള്ളക്കാരന്‍ അറസ്റ്റില്‍



കാസര്‍കോട്(www.evisionnews.in):ലോറി ഡ്രൈവറെ അക്രമിച്ച് പണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയവെ വിദ്യാനഗറില്‍ പിടിയിലായ പ്രതിയെ നേമത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം, പ്രാവച്ചമ്പലത്തെ നൗഷാദി(24)നെയാണ് ഇന്നലെ വൈകിട്ട് നേമത്തുനിന്നും എത്തിയ പൊലീസ് സംഘം കസ്റ്റഡിലെടുത്തത്.

ചെങ്കള തൈവളപ്പിലെ ബന്ധുവിനൊപ്പം താമസിച്ച് മീന്‍ വില്‍പ്പന നടത്തിവരികയായിരുന്നു നൗഷാദെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ലോറി ഡ്രൈവറെ കൊള്ളയടിച്ചുവെന്നാണ് കേസ്. പ്രതിയായതോടെയാണ് കാസര്‍കോട്ടേക്കു കടന്നത്. 

keywords;kasaragod-chengala-thiruvananthapuram-robbery-case-accused-arrest

Post a Comment

0 Comments

Top Post Ad

Below Post Ad