Type Here to Get Search Results !

Bottom Ad

റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി: റേഷന്‍ ഷാപ്പിന് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം


നെല്ലിക്കട്ട (www.evisionnews.in): റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൈക്ക ബാലടുക്കയിലുള്ള റേഷന്‍ ഷാപ്പ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍ ഉദ്ഘാടനം ചെയ്തു.

പൈക്ക യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സമീര്‍ പൈക്ക അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി ജെയിംസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പുരുഷോത്തമന്‍ നായര്‍, അഷ്‌റഫ് എടനീര്‍, അഹമ്മദ് എളിഞ്ച, മൊയ്തീന്‍ കുഞ്ഞി പൈക്ക, ഷാഫി ചൂരിപ്പള്ളം, റഹീം കലായം, ശിവരാമന്‍ പൈക്ക പ്രസംഗിച്ചു. ശബാബ് പൈക്ക സ്വാഗതവും മനാഫ് ബാലടുക്ക നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad