Type Here to Get Search Results !

Bottom Ad

പൂത്തൂരില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു


മംഗളൂരു (www.evisionnews.in): കടബ- സുബ്രഹ്മണ്യ റോഡില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുത്തൂര്‍ സുംഗതകട്ടയില്‍ ഞായറാഴ്ച വൈകിട്ട് ആറരമണിയോടെയാണ് ദാരുണസംഭവമുണ്ടായത്. കൊമ്പാരു ബാഗപുനിയിലെ ദുഗ്ഗപ്പയുടെ മകന്‍ ലക്ഷ്മീഷ (17), ബിലിനിലയിലെ രാമണ്ണഗൗഡയുടെ മകന്‍ ശ്രേയസ്സ് (17) എന്നിവരാണ് മരിച്ചത്.

ബംഗളൂരുകാരായ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഓമ്‌നി വാന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ശ്രേയസിന്റെ തലക്കും ലക്ഷ്മീഷയുടെ കീഴ്‌വയറിനുമാണ് പരിക്കേറ്റത്. 


Keywords; Karnataka-news-omni-van-manglore




Post a Comment

0 Comments

Top Post Ad

Below Post Ad