Type Here to Get Search Results !

Bottom Ad

പുലിമുരുകന്‍ സിനിമ: സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ്


തിരുവനന്തപുരം: മലയാള ചലചിത്രം പുലിമുരുകന്റെ പേരില്‍ സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. പുലിമുരുകന്‍ സിനിമ പ്രദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ സമയക്രമം പാലിക്കുന്നില്ലെന്നും ടിക്കറ്റിന് 10 രൂപയോളം അധികം ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സന്തോഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 

വിഷയത്തില്‍ തദ്ദേശവകുപ്പ്, സാംസ്‌കാരികവകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭാസെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. സ്‌പെഷല്‍ ഷോകള്‍ നടത്തുന്നതുമൂലം സമയക്രമം പാലിക്കുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നുവെന്നുമാണ് പരാതി. തിയറ്ററുകാര്‍ അധികം ഈടാക്കുന്ന തുക സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad